യുഎസ് സെനറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് 119ാം കോണ്‍ഗ്രസിലെ കോള്‍ വോട്ടിന്റെ ആദ്യ സെഷനില്‍ അദ്ദേഹം 53 ~47 വോട്ടുകള്‍ നേടിയാണ് ഈ സ്ഥാനം കരസ്ഥമാക്കിയത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേരത്തെയുള്ള നോമിനേഷന് പ്രസ്താവന പ്രകാരം ഭട്ടാചാര്യ സ്ററാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് പോളിസി പ്രൊഫസറും നാഷണല്‍ ബ്യൂറോ ഒഫ് ഇക്കണോമിക് റിസര്‍ച്ചിലെ റിസര്‍ച്ച് അസോസിയേറ്റ് , സ്ററാന്‍ഫോര്‍ഡ് ഇന്സ്ററിറ്റ്യൂട്ട് ഫൊര്‍ ഇക്കണോമിക് പോളിസി റിസര്‍ച്ച്, സ്ററാന്‍ഫോര്‍ഡ് ഫ്രീമാന്‍ സ്പോഗ്ളി ഇന്സ്ററിറ്റ്യൂട്ട്, ഹൂവര്‍ ഇന്സ്ററിറ്റ്യൂട്ട് എന്നിവയിലെ സീനിയര്‍ ഫെലോയുമാണ്.
അദ്ദേഹം സ്ററാന്ഫോര്ഡിന്റെ സെന്റര്‍ ഫൊര്‍ ഡെമോഗ്രഫി ആന്‍ഡ് ഇക്കണോമിക്സ് ഒഫ് ഹെല്‍ത്ത് ആന്‍ഡ് ഏജിങ്, കൂടാതെ ഗവണ്മെന്റ് പ്രോഗ്രാമുകള്‍, ബയോമെഡിക്കല്‍ ഇന്നൊവേഷന്, ഇക്കണോമിക്സ് എന്നിവയുടെ പങ്ക് ഊന്നിപ്പറയുന്നു. 2020 ഒക്റ്റോബറില്‍ നിര്‍ദ്ദേശിച്ച ലോക്ഡൗണുകള്‍ക്ക് ബദലായി ഗ്രേറ്റ് ബാറിങ്ടണ്‍ ഡിക്ളറേഷന്റെ സഹ രചയിതാവാണ് ജയ് ഭട്ടാചാര്യ.

Comments: